കൊച്ചി: റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികമായി നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം. മൃതദേഹത്തിന് അരികിൽ നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
