'ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ ഡാലസിൽ സെമിനാർ സംഘടിപ്പിച്ചു

DECEMBER 19, 2025, 8:30 AM

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്‌സ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. ജോൺസൺ തേക്കടയിൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വർത്തമാനകാല വെല്ലുവിളികളും സെമിനാറിൽ ചർച്ചയായി. ഒക്ലഹോമയിൽ നിന്നും എത്തിയ മണിപ്പൂർ സ്വദേശിയും ലവ് മിനിസ്ട്രി പാസ്റ്ററുമായ ഡോ. സായി ടൗത്ഹങ് തന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് വിശദീകരിച്ചത് കേൾവിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു.


പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു. ബ്രദർ പ്രശാന്ത് ഡേവിഡ് പ്രഭാഷകനെ പരിചയപ്പെടുത്തി. കെ.സി.ഇ.എഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് മുഖ്യാതിഥിയായ റവ. ഡോ. ജോൺസൺ തേക്കടയിലിനെ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന കൗൺസിൽ അംഗം  ഷാജി രാമപുരം ആദരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

vachakam
vachakam
vachakam


വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. തോമസ് ജോർജ് (തമ്പി) നന്ദി രേഖപ്പെടുത്തി. റവ. റെജിൻ സുകു അച്ചന്റെ പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം സെമിനാർ സമാപിച്ചു.


vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam