വിസ്‌കോൺസിനിൽ ശ്വാസകോശ രോഗ ബാധ: രണ്ട് കുട്ടികൾ മരിച്ചു

DECEMBER 19, 2025, 7:27 AM

മാഡിസൺ: അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായി ആരോഗ്യ വകുപ്പ് (DHS) സ്ഥിരീകരിച്ചു. ഈ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കുട്ടികളുടെ മരണമാണിത്. ഒരു കുട്ടി കോവിഡ് -19 ബാധിച്ചും മറ്റേ കുട്ടി ഇൻഫ്‌ളുവൻസ ബാധിച്ചുമാണ് മരിച്ചത്.

വൈറസ് രോഗങ്ങൾ ഗൗരവകരമാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എപ്പിഡെമിയോളജിസ്റ്റ് ടോം ഹോപ്റ്റ് അറിയിച്ചു.

രോഗം തടയാൻ വാക്‌സിനേഷൻ എടുക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ കഴിയുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇൻഷുറൻസ് ഇല്ലാത്തവർക്കായി പ്രത്യേക വാക്‌സിനേഷൻ പ്രോഗ്രാമുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്.

ക്രിസ്മസ്, പുതുവത്സര അവധിക്കാലം അടുത്തിരിക്കെ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam