തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ  കാറിന് തീപിടിച്ചു; യാത്രക്കാർക്ക് അത്ഭുത രക്ഷ

DECEMBER 18, 2025, 11:32 PM

കൊല്ലം: പാലക്കാടും ചേർ‌ത്തലയിലും ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ  തിരുവനന്തപുരത്തു നിന്നും മറ്റൊരു വാർത്തയും പുറത്തു വരുന്നു. 

 തിരുവനന്തപുരം - ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് അപകടമുണ്ടായത്.

പുലർച്ചെ 5:45 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച സൈലോ കാറാണ് കത്തിയത്. 

vachakam
vachakam
vachakam

എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam