മസ്കത്ത്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയിലെ 'ആഭരണങ്ങൾ' സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
വിമാനം ഒമാനിൽ ലാൻഡ് ചെയ്തപ്പോൾ മോദിയുടെ ചെവിയിൽ കമ്മൽ പോലുള്ള ഒരു വസ്തു കണ്ടെത്തി. തുടർന്ന് അത് എന്താണെന്ന് അറിയാൻ സോഷ്യൽ മീഡിയയിൽ കൗതുകമായിരുന്നു. ഒമാൻ ഉപപ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു. ഈ സമയത്താണ് മോദിയുടെ ഇടതു ചെവിയിൽ ഒരു ചെറിയ കമ്മൽ പോലുള്ള വസ്തു കണ്ടത്.
തുടർന്നുള്ള അന്വേഷണത്തിൽ മോദി ധരിച്ചത് കമ്മൽ അല്ലെന്നും ഭാഷ വിവർത്തനം ചെയ്യാൻ സഹായിക്കുന്ന ചെറിയ ഉപകരണമാണെന്നും കണ്ടെത്തി. നയതന്ത്ര ചർച്ചകളിലടക്കം രാജ്യതലവൻമാർ ഇത്തരം ഉപകരണങ്ങൾ ആശയവിനിമയം സുഗമമാക്കാൻ ഉപയോഗിക്കുന്നുണ്ട്.
അറബി ഭാഷ ഉപയോഗിക്കുന്ന ഒമാനിൽ തന്നെ സ്വീകരിക്കാനെത്തിയ ഉപപ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനാണ് മോദി ഉപകരണം കാതിലണിഞ്ഞത്.
മോദിയുടെ സന്ദർശന വേളയിൽ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പിട്ടിരുന്നു. സന്ദർശനത്തിനിടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ നൽകിയാണ് മോദിയെ ഒമാൻ ആദരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
