കോഴിക്കോട് വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിങിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

DECEMBER 19, 2025, 2:42 AM

കോഴിക്കോട്: കോഴിക്കോട് വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിങിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.നാദാപുരം സ്വദേശിനി ദേവാഗനക്കാണ് (18) ഗുരുതരമായി പരിക്കേറ്റത്.

വടകര അഞ്ചുവിളക്ക് ബസ് സ്റ്റോപ്പിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. നാദാപുരം-വടകര റൂട്ടിലെ അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്.കോളേജിലേക്ക് പോകാനായാണ് ദേവാഗന ബസിൽ കയറിയത്.തുടർന്ന് ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ബസിൽ നിന്നിറങ്ങിയശേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ ബസിനും നടപ്പാതയിലെ കൈവരിക്കും ഇടയിൽ വിദ്യാര്‍ത്ഥിനി കുടുങ്ങിപോവുകയായിരുന്നു.

നടപ്പാതയോട് ചേര്‍ന്ന് അലക്ഷ്യമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.അതേസമയം, ഗുരുതരമായി പരിക്കേറ്റ ദേവാഗനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam