കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടികൊണ്ട് പോയി കവര്‍ച്ച നടത്തിയതായി റിപ്പോർട്ട്.കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്.കയ്യിലുണ്ടായിരുന്ന ബാഗേജും ഐ ഫോണും കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടുവെന്നാണ് ലഭ്യമായ വിവരം.
അതേസമയം, ഇന്ന് വൈകുന്നേരമാണ് ഷാഫി പരാതി നൽകിയത്.മൂന്നംഗ സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
