ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്. രണ്ട് മാസമായി ബംഗാള്‍ ഉള്‍ക്കടലില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇത് കരുതലോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.
ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടയിലാണ് കടലിലും ഇത്തരം സംഭവ വികാസങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാവികസേനയുടെ പട്രോളിങ് ബോട്ട് 16 മത്സ്യത്തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യന്‍ ട്രോളറില്‍ ഇടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട തൊഴിലാളികളെ പിറ്റേന്നാണ് രക്ഷപ്പെടുത്തിയത്. കൂടാതെ രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ജലാതിര്‍ത്തിയിലേക്ക് പ്രവേശിച്ച രണ്ട് ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയും അനധികൃതമായി ശേഖരിച്ചിരുന്ന മത്സ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഷെയ്ഖ് ഹസീന ഭരണകൂടം വീണതിന് ശേഷം, മുഹമ്മദ് യൂനുസിന്റെ കീഴിലെത്തിയ ബംഗ്ലാദേശ്, ഇന്ത്യയുടെ പിന്‍വാതില്‍ എന്നറിയപ്പെടുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
