ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെപ്പ് : പ്രതിയെന്ന് സംശയിക്കുന്നയാൾ മരിച്ച നിലയിൽ

DECEMBER 19, 2025, 8:17 AM

പ്രൊവിഡൻസ് (യു.എസ്.എ): അമേരിക്കയിലെ പ്രശസ്തമായ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന വെടിവെപ്പിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോർച്ചുഗീസ് പൗരനായ ക്ലോഡിയോ നെവെസ് വാലന്റ് (48) ആണ് മരിച്ചത്. ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അസീസ് ഉമർസോക്കോവും മറ്റൊരാൾ അലബാമ സ്വദേശിയായ എല്ല കുക്കുമാണ്.

എം.ഐ.ടിയിലെ പ്രൊഫസർ നൂനോ ലോറെയ്‌റോയെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇയാൾ തന്നെയാണെന്ന് പോലീസ് വിശ്വസിക്കുന്നു. വാലന്റ് 2000 -2001 കാലയളവിൽ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് ഗ്രാജുവേറ്റ് വിദ്യാർത്ഥിയായിരുന്നു. വെടിവെപ്പ് നടന്ന കെട്ടിടത്തിൽ ഇയാൾ മുൻപ് പഠിച്ചിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

വാടകയ്ക്ക് എടുത്ത കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. പോലീസ് വളഞ്ഞതോടെ ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പ്രതി മരിച്ചതോടെ പൊതുജനങ്ങൾക്കുള്ള ഭീഷണി അവസാനിച്ചതായി പോലീസ് അറിയിച്ചു. എങ്കിലും ഈ ആക്രമണങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam