ബംഗളൂരു: വീടിന് മുന്നിലെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു. ത്യാഗരാജനഗറിലാണ് സംഭവം. പ്രദേശവാസിയായ രഞ്ജിത്താണ് കുഞ്ഞിനോടു ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാള്‍ ആക്രമിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റു. കുട്ടിയെ പ്രകോപനമൊന്നുമില്ലാതെ ആഞ്ഞുചവിട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ദീപിക ജെയിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
