ആരോപണം ദുഷ്ടലാക്കോടെ! സജീവ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച  കെ കെ ശിവരാമനെ തള്ളി സിപിഐ

DECEMBER 19, 2025, 7:37 PM

ഇടുക്കി: മുതിര്‍ന്ന നേതാവ് കെ കെ ശിവരാമനെ തള്ളി സിപിഐ. പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സജീവ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ശിവരാമനെതിരെ പാർട്ടി രം​ഗത്ത് വന്നത്.   

നേരത്തേ സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും വ്യക്തമാക്കി കെ കെ ശിവരാമന്‍ രംഗത്തെത്തിയിരുന്നു. നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഇടുക്കിയിലെ പാര്‍ട്ടിയെ നയിക്കുന്നത്. ഇടുക്കിയിലെ സിപിഐയില്‍ കുറേ കാലമായി വിമര്‍ശനവും സ്വയം വിമര്‍ശനവും ഇല്ല. ഇടുക്കി ജില്ലയില്‍ സിപിഐ തകര്‍ന്നെന്നും ശിവരാമന്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രസ്താവന പുറത്തിറക്കിയത്.

 പരാമര്‍ശത്തില്‍ അടിസ്ഥാനമില്ലെന്നും മാഫിയാ പ്രവര്‍ത്തനത്തെ തള്ളിക്കളഞ്ഞ പ്രസ്ഥാനമാണ് സിപിഐ എന്നും ജില്ലാ എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇനിയും അത് തുടരുമെന്നും ശിവരാമന്റെ പ്രസ്താവന സംഘടനാ വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അവതരിപ്പിച്ചിട്ടില്ല എന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. 'ഇടുക്കി ജില്ലയില്‍ മണ്ണ് - മണല്‍ -ഭൂമാഫിയ പ്രവര്‍ത്തനങ്ങളോട് ചില നേതാക്കള്‍ ഒട്ടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന ശിവരാമന്റെ ആരോപണം ദുഷ്ടലാക്കോടെ ഉള്ളതാണ്.

ഇന്നലെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത് വരെ ഇത് സംബന്ധമായ ഒരു പരാതിയും പാര്‍ട്ടി ഘടകത്തിന് മുന്നില്‍ അദ്ദേഹം ഉന്നയിച്ചിട്ടില്ല. ദീര്‍ഘകാല അനുഭവമുള്ള കെ കെ ശിവരാമനെ പോലുള്ള ആളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഇത്തരം ജല്‍പനങ്ങള്‍ സംഘടനാ വിരുദ്ധവും പാര്‍ട്ടീ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്', പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam