കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ സിഐ ആയിരുന്ന പ്രതാപചന്ദ്രൻ കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പ്.
പിരിച്ചുവിടലും ആനുകൂല്യങ്ങൾ വെട്ടിക്കളയലും അടക്കം പരിഗണനയിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സസ്പെൻഷകാലാവധിക്ക് മുൻപ് നടപടിയെടുക്കാൻ എഡിജിപി എച്ച്. വെങ്കിടേഷ് സർക്കാരിന് ശുപാർശ നൽകും.
കൂടാതെ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടിക്ക് സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ അകാരണമായി പിടിച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി ഷൈമ പരാതിയിൽ പറയുന്നു.
മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി കർശന നടപടിക്ക് നിർദേശം നൽകിയിരുന്നു. പ്രതാപചന്ദ്രനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു എന്നവിവരം കൂടി പുറത്തുവന്നിരുന്നു. യുവാവിനെ ലാത്തി കൊണ്ട് മർദിച്ചെന്നും യുവനടൻ സനൂപിൻ്റെ മുഖത്തടിച്ചതായും പരാതിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
