ഡോ. എം ജി രാജമാണിക്യം IAS കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു

JUNE 17, 2026, 3:25 AM

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം IAS ചുമതലയേറ്റു. 2008 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്നാട് മധുരൈ സ്വദേശിയാണ്.

അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡലോടെ എം ഇ ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുള്ള അദ്ദേഹം പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുണ്ട്.

കുളങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ‘എൻ്റെ കുളം എറണാകുളം’, ദുരന്തനിവാരണവും ദുരിതാശ്വാസവും ലക്ഷ്യമിട്ടുള്ള ‘അൻപോട് കൊച്ചി’ തുടങ്ങിയ കർമ്മപദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹത്തിന് കേരള സർക്കാരിൻ്റെ മികച്ച ജില്ലാ കളക്ടർ അവാർഡ്, യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ ബെസ്റ്റ് പ്രാക്ടീസ് ഇൻ യൂത്ത് വോളൻ്റീയറിംഗ്, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ‘ജലമിത്രം’ അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിക്കൊപ്പം വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററി കാര്യ വകുപ്പുകളുടെ  സെക്രട്ടറി, ദേവസ്വം സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam