‘റഷ്യക്കാർക്ക് ചൈനയോട് പ്രിയം, പേരക്കുട്ടി ചൈനീസ് ഭാഷ നന്നായി സംസാരിക്കും’: പുടിൻ

JUNE 19, 2025, 8:33 AM

മോസ്കോ: റഷ്യയിൽ ചൈനീസ് ഭാഷയോടുള്ള താൽപര്യം വർദ്ധിച്ചുവരികയാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തന്റെ പേരക്കുട്ടി ചൈനീസ് ഭാഷ നന്നായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പേരക്കുട്ടിക്ക് ചൈനീസ് ഭാഷ സംസാരിക്കാന്‍ നല്ല വശമാണെന്നും, ചൈനീസ് ഭാഷ പഠിക്കുന്നതിനായി ബീജിംഗില്‍ നിന്നുള്ള ഒരു അധ്യാപികയുണ്ടെന്നും പുടിന്‍ പറഞ്ഞു.

vachakam
vachakam
vachakam

റഷ്യയില്‍ 50,000-ത്തിലധികം ചൈനീസ് വിദ്യാര്‍ത്ഥികളും ചൈനയില്‍ 21,000-ത്തിലധികം റഷ്യന്‍ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ നേരിട്ടുള്ള ബന്ധം ആസ്വദിക്കുന്നുവെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam