പി.ടി. തോമസ് ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു

JUNE 1, 2026, 2:03 PM

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടിയിൽ മലയാളി സാംസ്‌കാരിക സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഫോമാ എമ്പയർ റീജിയൺ ആർ.വി.പിയും മാർത്തോമ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി അംഗവുമായ പി.ടി. തോമസ് ന്യൂയോർക്കിലെ സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു.

റോക്‌ലാൻഡ് കൗണ്ടി എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ്, രാമപ്പൊ ടൗൺ സോണിങ് ബോർഡ് അംഗം, ടൗൺ ഓഫ് രാമപ്പൊ ഇൻഡ്യ ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ട്രഷറർ, സെക്രട്ടറി, ഹഡ്‌സൺ വാലി മലയാളീ അസോസിയേഷൻ പ്രസിഡന്റ്, ന്യൂയോർക്ക് സെന്റ് തോമസ് മാർതോമ്മാ ഇടവക വൈസ്  പ്രസിഡന്റ്, സെക്രട്ടറി മുതലായ രംഗങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

മത്സരിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രവർത്തനത്തിന്റെ ഭാഗമായി റോക്ക്‌ലാൻഡ് ക്‌നാനായ കാത്തലിക് സെന്ററിൽ (400 Willlow Grove Raod, Stony Point, NY 10980) അടുത്ത ഞായറാഴ്ച ഒരു പാർട്ടി നടത്തുന്നുണ്ട്. ഈ വിരുന്നിലേക്ക് എല്ലാവരേയും സാദരം ക്ഷണിക്കുന്നു.

vachakam
vachakam
vachakam

ഫോൺ: 845-709-0787

പത്തനംതിട്ട കീക്കൊഴൂർ  പൊട്ടക്കുളത്ത് എ.കെ. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകനാണ്. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എയർഫോഴ്‌സിൽ ജോലി നേടി. ജോലിക്കൊപ്പം കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മീററ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടി.

ഒമ്പത് വർഷത്തെ സേവനത്തിനുശേഷം എയർഫോഴ്‌സിൽ നിന്നും പിരിഞ്ഞ് 1976ൽ ഡൽഹിയിൽ ഒരു കോളേജ് ആരംഭിച്ചു. 1983ൽ അമേരിക്കയിലേക്ക് വിസ ലഭിച്ചതോടെ കോളേജ് ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി.

vachakam
vachakam
vachakam

അമേരിക്കയിൽ പി.ടി. തോമസിന് കവിത ഇന്ത്യൻ ഗ്രോസറീസ് എന്ന സ്‌റ്റോറിലാണ് ആദ്യ ജോലി ലഭിച്ചത്. അവിടെ നിന്നും ഡ്രു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിവിനിറ്റിയിലും, ഫോഡാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡൊമിനിക്കൽ കോളേജിൽ നിന്നും അക്കൗണ്ടിംഗും അമേരിക്കൻ പസഫിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിറ്റ് പ്രോഗ്രാമും നേടി.

ന്യൂയോർക്കിൽ തെറാപ്പി അസിസ്റ്റന്റ് ജോലിക്കു ശേഷം റോക്ക്‌ലാൻഡ് കൗണ്ടിയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ സർവ്വീസിൽ ചൈൽഡ് പ്രൊട്ടക്ടീവ് സർവ്വീസിൽ ജോലി കരസ്ഥമാക്കി. ഏകദേശം 31 വർഷം ആ ജോലി തുടർന്നു.

ജോലിക്കിടയിൽ അക്കൗണ്ടിംഗ് ആൻഡ് ടാക്‌സ് ഓഫീസും തുടങ്ങി. ഐ.ആർ.എസ് ഇലക്ട്രോണിക് ഫയലിംഗ് തുടങ്ങിയ സമയത്ത് എക്‌സലൻസ് ഇൻ ഇലക്ട്രോണിക് ഫയലിംഗ് പുരസ്‌കാരം, ഐ.ആർ.എസ് നേഷൻ വൈഡ് ടാക്‌സ് ഫോറത്തിൽ നിർദ്ദേശകനായും പ്രവർത്തിച്ചു.
ന്യൂയോർക്കിൽ എത്തിയ സമയത്തു തന്നെ ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ അംഗമായി.

vachakam
vachakam
vachakam

1986ൽ സംഘടനയുടെ പ്രസിഡന്റായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ട്രഷറർ, ഫിനാൻസ് കമ്മിറ്റി ചെയർമആന, സുവനീർ കമ്മിറ്റി ചെയർമാൻ, റോക്‌ലൻഡ് കൗണ്ടി ഏഷ്യൻ അമേരിക്കൻസ് ഓഫ് റോക്‌ലാൻഡ് കൗണ്ടി ഏഷ്യൻ ണേരിക്കൻ ഓഫ് റോക്‌ലാൻഡിന്റെ സെക്രട്ടറി, അലൈൻസ് ഓഫ് സൗത്ത് ഏഷ്യൻ ലേബറിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, ഫൊക്കാന ഷിക്കാഗോ കൺവൻഷൻ സുവനീർ എഡിറ്റർ, ഫൊക്കാനയുടെ പിളർപ്പിനു ശേഷം ഫോമയിലും, ഫോമയുടെ ഓഡിറ്ററായി നാല് വർഷമായി സജീവവുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യാഡേ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മിസ് ഇന്ത്യ റോക്‌ലാൻഡ്, മിസ് ഇന്ത്യ ന്യൂയോർക്ക്, ന്യൂജേഴ്‌സി ബ്യൂട്ടി പേജന്റുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2014ൽ ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലി മെമ്പറായും 2015 റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായും മത്സരിച്ചിരുന്നു. പക്ഷേ വിജയിച്ചില്ല.

ന്യൂയോർക്കിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ സിവിൽ സർവ്വീസ് എംപ്ലോയീസ് അസോസിയേഷന്റെ റോക്‌ലാൻഡ് കൗണ്ടി യൂണിറ്റിന്റെ ട്രഷററായി ഏഴു വർഷവും പ്രസിഡന്റായി എട്ടുവർഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ലീലാമ്മ

മക്കൾ: ലിറ്റിൻ  തോമസ് (കണക്ടിക്കട്ട് സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ചെയർ, ക്യൂണിപ്പിയാക് യൂണിവേഴ്‌സിറ്റി ഡീൻ), ലിറ്റിൻ തോമസ് (ഐ.ടി. പ്രൊഫഷണൽ) ഭാര്യ ബെറ്റ്‌സി (ഫിസിക്കൽ തെറാപ്പിസ്റ്റ്), ലിൻസി  (അറ്റോർണി) ഭർത്താവ് സോണി ജേക്ബ് (കമ്പ്യൂട്ടർ പ്രോഗ്രാമർ). ലവൻ (എൻജിനീയർ) ഭാര്യ ടീന (ഡോക്ടർ).



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam