ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം വിലക്കുള്ള ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന 200-ഓളം കുട്ടികളെയുമായാണ് പ്രിന്‍സിപ്പല്‍ ഡാമിലെത്തിയത്. വനപാതയിലൂടെ മതിയായ സുരക്ഷയൊരുക്കാതെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് സംഘം ഇവിടെയെത്തിയത്. വനിതാ അധ്യാപകരാരും കൂടെയില്ലാതെ പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ഇത്തരത്തില്‍ കൊണ്ടുപോയത് വന്‍ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
നീന്തല്‍ പഠിപ്പിക്കാനെന്ന വ്യാജേനയാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയതെന്നും, ഇതിനിടെ പെണ്‍കുട്ടികളെ കൈകളില്‍ ഉയര്‍ത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടികള്‍ക്കൊപ്പം പ്രിന്‍സിപ്പല്‍ ജലാശയത്തില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗ്രാമവാസികള്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് നാല് വര്‍ഷമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചതും മുന്‍പ് നിരവധി മരണങ്ങള് നടന്നതുമായ സ്ഥലത്താണ് കുട്ടികളെ എത്തിച്ചത്.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
