കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്  പുതിയ ടോൾ ഫ്രീ നമ്പർ

NOVEMBER 13, 2024, 4:22 PM

 തിരുവനന്തപുരം: കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് പുതിയ ടോൾ ഫ്രീ നമ്പർ സേവനം തുടങ്ങി.

കോൾ സെന്റർ ടോൾ ഫ്രീ നമ്പർ- 18008908281. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ടോൾ ഫ്രീ നമ്പർ സേവനം. 

വിവരങ്ങൾ ലഭിക്കുന്നതിനുള്ള മറ്റ് നമ്പരുകൾ(രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ): തിരുവനന്തപുരം കോൾ സെന്റർ നമ്പർ: 0471-2465500. പൊതുവായ അന്വേഷണങ്ങൾക്ക്: 7736850515. പ്രവാസി ഡിവിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 8078550515. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അന്വേഷണങ്ങൾക്ക്: 0471-2785500. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ അന്വേഷണങ്ങൾക്ക്: 0484-2331066. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ അന്വേഷണങ്ങൾക്ക്: 0495-2304604. മലപ്പുറം ജില്ലയിലെ അന്വേഷണങ്ങൾക്ക്: 0483-2734604. 

vachakam
vachakam
vachakam

പൊതുജന സമ്പർക്ക സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ കോൾ സെന്ററിലെ ടോൾ ഫ്രീ നമ്പരിൽ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്കും ക്ഷേമനിധി അംഗങ്ങൾക്കും  ബന്ധപ്പെടാമെന്ന് പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാ ലക്ഷ്മി പറഞ്ഞു. നിലവിൽ എട്ട് ലക്ഷത്തിൽപരം പ്രവാസികൾ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുണ്ട്. ഇതിൽ നിന്നും 65,000 പ്രവാസികൾ പെൻഷൻ വാങ്ങിച്ചുവരുന്നു. നിരവധിപ്പേർ ഒരേ സമയം ഫോൺ ചെയ്യുന്നതു മൂലം പ്രവാസി ക്ഷേമ ബോർഡിൽ വിളിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

കോൾ സെന്ററിന്റെ ഭാഗമായി പുതിയ ടോൾ ഫ്രീ നമ്പർ വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ അംഗമാകാത്ത പ്രവാസികളും മുൻ പ്രവാസികളും അംഗത്വമെടുത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ക്ഷേമ പെൻഷൻ ലഭ്യമാക്കുന്ന പ്രവാസി ക്ഷേമനിധിയുടെ ഭാഗമാകണമെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അഭ്യർഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam