കോട്ടയം: ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ല എന്ന് പറഞ്ഞതിനാണ് അധ്യാപകൻ ഇടിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ പറഞ്ഞു.
ഇടിക്കുകയും കൈയിൽ പിച്ചുകയും ചെയ്തു. കൈയുടെ തോളിലാണ് ഇടിച്ചത്. കൂടെ പഠിക്കുന്ന കുട്ടി ഇടിച്ചതു എന്തിനാണ് എന്ന് ചോദിച്ചപ്പോൾ നിനക്ക് എന്താ കാര്യം എന്ന് അധ്യാപകൻ ചോദിച്ചു. ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാൻ അധ്യാപകൻ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു.
നടക്കൽ സ്വദേശി സക്കീറിന്റെ മകൻ മിസ്ബായെ ആണ് അധ്യാപകൻ മർദിച്ചത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ അധ്യാപകൻ സന്തോഷിന് എതിരെയാണ് പരാതി.
മകൻ വീട്ടിൽ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് കുട്ടിയുടെ അമ്മ ഷക്കീല പറഞ്ഞു. കുട്ടിയുടെ തോളിലെ എല്ലിന് പൊട്ടലുണ്ട്. സംഭവം നടന്ന ദിവസം വൈകിട്ട് അധ്യാപകൻ വീട്ടിലേക്ക് വിളിക്കുകയും സംഭവിച്ചതെല്ലാം സമ്മതിക്കുകയും ചെയ്തെന്നും അധ്യാപകൻ ചെയ്തത് ഗുണ്ടായിസമാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
