ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപത 25 വർഷം പിന്നിടുന്ന സുപ്രധാനമായ നാഴികക്കല്ലിൽ എത്തിനിൽക്കുന്ന അവസരത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ തുടരുകയാണ്. 2026 ജൂലൈ 9 മുതൽ 12 വരെ നടത്തപ്പെടുന്ന കൺവെൻഷനോടുകൂടിയാണ് ഈ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുക. അമേരിക്കയിലെ എല്ലാ ഇടവകകളിലും ജൂബിലിയുടെ സന്ദേശവും, കൺവെൻഷൻ വിവരങ്ങളും നേരിട്ട് നൽകുവാനായി കൺവെൻഷൻ പ്രതിനിധികൾ സന്ദർശനം നടത്തിവരുന്നു.
കൺവെൻഷൻ രജിസ്‌ട്രേഷൻ കിക്കോഫിനായി ഹൂസ്റ്റണിലെ സെന്റ് ജോസഫ് പള്ളിയിൽ എത്തിയ രൂപതാ പ്രോക്യറേറ്ററും ഈ പള്ളിയിലെ തന്നെ മുൻ വികാരിയുമായിരുന്ന ഫാ. തോമസ് നെടവേലിചാലുങ്കലിനും കൺവെൻഷൻ ടീമിനും ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ വലിയ പറമ്പിലിന്റെയും, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിലിന്റെയും നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദയപൂർവ്വമായ വരവേൽപ്പ് നൽകി. ഫാ. കുര്യൻ ഏവരെയും കൺവെൻഷനിൽ പങ്കുചേരുവാനായി ക്ഷണിക്കുകയുണ്ടായി. 2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടത്തപ്പെട്ട കൺവൻഷന്റെ കൺവീനർ കൂടിയായ ഫാ. കുര്യൻ ഷിക്കാഗോയിൽ നടക്കുന്ന ജൂബിലി കൺവൻഷൻ വിജയിപ്പിക്കുവാൻ സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. കൺവൻഷൻ സെക്രട്ടറി ബീനാ വള്ളിക്കളം, IT നാഷണൽ ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ, രജിസ്‌ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവർ കൺവൻഷൻ പരിപാടികളുടെ ഒരു ഹൃസ്വമായ രൂപരേഖ അവതരിപ്പിക്കുകയും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ട്രസ്റ്റിമാരായ പ്രിൻസ് ജേക്കബ്, സിജോ ജോസ്, ജോജോ തുണ്ടിയിൽ, വർഗീസ് കുര്യൻ എന്നിവർ കിക്കോഫ് അതിമനോഹരം ആക്കുവാൻ നേതൃത്വം നൽകി.
അൻപതോളം രജിസ്‌ട്രേഷൻ തദവസരത്തിൽ തന്നെ കൺവെൻഷൻ ടീമിന് കൈമാറാൻ ആയത് ഇടവകാംഗങ്ങളുടെ താൽപര്യത്തെയും സഹകരണത്തെയും സൂചിപ്പിക്കുന്നതായും കൂടുതൽ രജിസ്‌ട്രേഷനുകൾ പ്രതീക്ഷിക്കുന്നുവെന്നും ഇടവക വികാരിയും കൺവെൻഷൻ പ്രതിനിധികളും സന്തോഷപൂർവ്വം അറിയിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരിയച്ചനും അസിസ്റ്റന്റ് വികാരിയച്ചനും ഉറപ്പുനൽകി.
ബീനാ വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
