വയനാട്: മുത്തങ്ങയിലെ പോലീസ് നടപടിയിൽ എ.കെ.ആന്റണിയുടെ ഖേദപ്രകടനത്തിൽ മറുപടിയുമായി സി.കെ. ജാനു.
മുത്തങ്ങ പൊലീസ് വേട്ടയിൽ എ.കെ ആന്റണിക്ക് പശ്ചാത്താപമുണ്ടായത് നല്ല കാര്യമാണ്. പക്ഷെ, ആന്റണിയുടെ മാപ്പ് കൊണ്ട് കാര്യമില്ല. മുത്തങ്ങയിൽ വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും സി.കെ ജാനു പറഞ്ഞു.
അന്ന് ആദിവാസികൾ നേരിട്ട കൊടിയ പീഡനം മറക്കാൻ കഴിയില്ല. വൈകിയ വേളയിൽ എ.കെ ആന്റണി നടത്തിയ കുമ്പസാരം കൊണ്ട് കാര്യമില്ല.
മുത്തങ്ങാ സമരത്തിൽ മരിച്ചവർക്ക് മാത്രമാണ് കേസില്ലാതായത്. ബാക്കിയുള്ളവർ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണെന്നും സി.കെ ജാനു പറഞ്ഞു.
അതിനൊപ്പം മുത്തങ്ങ സംഭവത്തെ കുറിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട സിനിമയെ വിമർശിച്ചും സി.കെ. ജാനു സംസാരിച്ചു. മുത്തങ്ങ ഭൂസമരത്തെ സിനിമ തെറ്റായി വ്യാഖ്യാനിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയിൽ കാണിച്ചതെന്നും ജാനു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്