ഇഡിക്കെതിരായ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ; ഐപി ബിനു ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ

MAY 27, 2026, 10:18 PM

തിരുവനന്തപുരം:  ഇഡി  ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിലായി.

കേസിൽ 40 സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.  നരുവാമൂട് സ്വദേശി കിരൺ ആണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. 

 സിപിഎം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. പൊലീസിനെ ആക്രമിച്ചതിനാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുക. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും.

vachakam
vachakam
vachakam

അക്രമത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസില‍ർമാരായ ഐപി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവ‍ർ ഉൾപ്പെടെ ഉള്ള മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. നിലവിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam