കൊച്ചി: എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്ന എയര്‍ അറേബ്യ 3L204 വിമാനത്തിനാണ് ഇയാൾ ഭീഷണി നടത്തിയത്.
പാലക്കാട് അനങ്ങനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
ഈ മാസം 28ാം തീയതിയാണ് 5:10നാണ് സംഭവം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് സന്ദേശമയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്