ഊര്‍ജ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു; ഡല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സര്‍ക്കാര്‍

MAY 14, 2026, 7:18 AM

ന്യൂഡല്‍ഹി: ഊര്‍ജ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി രേഖ ഗുപ്തയുടേതാണ് പ്രഖ്യാപനം.നാളെ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ ദശാബ്ദത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ ഘട്ടത്തില്‍ വിദേശീയ വിഭവങ്ങള്‍ക്ക് മേലുള്ള ആശ്രയത്വം പരമാവധി ലഘൂകരിക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പൗരന്മാരോട് മോദി അഭ്യര്‍ഥിച്ചിരുന്നു. സ്വര്‍ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക, വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരുന്നത്.

ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം നാലായി കുറച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ഇലക്ട്രോണിക് വാഹനങ്ങളാണ്.ഇന്ധന ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനായി ബിജെപി സര്‍ക്കാര്‍ തലസ്ഥാനത്ത് 'മേരാ ഭാരത് മേരാ യോഗദാന്‍' (എന്റെ ഇന്ത്യ, എന്റെ സംഭാവന) എന്ന പേരില്‍ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും 'മണ്‍ഡേ മെട്രോ' ആയി ആചരിക്കും. ഈ ദിവസം മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മെട്രോ സര്‍വീസ് ആകും ഗതാഗതത്തിന് ഉപയോഗിക്കുക. ഇതിനൊപ്പം ആഴ്ചയില്‍ ഒരു ദിവസം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും എയര്‍ കണ്ടീഷണറുകള്‍ 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായി ക്രമീകരിക്കാനും തീരുമാനിച്ചു. വൈദ്യുതിയുടെ അനാവശ്യ പാഴാക്കല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മാസ്റ്റര്‍ സ്വിച്ചുകള്‍ സ്ഥാപിക്കാനും തീരുമാനമായതായി സർക്കാർ അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam