പിറവം വാർഷിക സംഗമം വർണാഭമായി

JULY 20, 2026, 9:16 AM

ന്യൂയോർക്: പിറവംനേറ്റീവ് അസോസിയേഷന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003) വച്ച് ജൂലൈ 18ന് വർണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾ, പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി.

സഹജീവിയെ സ്‌നേഹിക്കുക അയൽവക്കത്തുള്ള ഏതു നാട്ടുകാരാണെങ്കിലും അവരെ സ്‌നേഹിച്ചാൽ അവർ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യർ നാടിനോടപ്പം ഒത്തുകൂടുന്നത്   ജാതി മതഭേദമെന്യ പരസ്പരം സ്‌നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ മെമ്പേഴ്‌സിനെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ റവ. ഫാ.എപ്പിസ്‌കോപ്പ ചെറിയാൻ നീലാങ്കൽ അച്ചൻ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന്  ആശംസകൾ നേർന്നു സംസാരിച്ചു.

vachakam
vachakam
vachakam

ജോൺ ഐസക്, ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്തു എന്നിവർ ആശംസകൾനേർന്നു. ജോയ് ഇട്ടൻ(പ്രസിഡന്റ്), ജെനു കെ. പോൾ (സെക്രട്ടറി) എന്നിവർ പുതിയ ഭാരവാഹികളായി ചുമതല ഏറ്റടുത്തു.

1995ൽ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതൽ 30 വർഷങ്ങൾ പിന്നിട്ടപ്പോൾ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വർഷത്തിൽ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.

ഷിബു കീരിച്ചേരിൽ, ജെസ്സി കോളങ്ങായിൽ, അമീഷാ ജെയ്‌മോൻ  എന്നിവരുടെ ഗാനങ്ങളും സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പിറവം വെളിയനാട് വലിയവനത്തിൽ മനു നേതൃത്വം കൊടുത്ത പൂമ്പാറ്റ ടീം പെൺകുട്ടികളുടെയും 'സ്റ്റാറ്റൻ ഐലൻഡ്‌ബോയ്‌സ്' എന്ന ആൺകുട്ടികളുടെ ടീമിന്റെ ബോളിവുഡ് ഡാൻസ് വർണാഭമായിരുന്നു.

vachakam
vachakam
vachakam

മുൻ ഭാരവാഹികളായ ബാബു തുമ്പയിൽ, ഷാജി കീരിച്ചേരിൽ എന്നിവർ സജീവമായി പങ്കെടുത്തു. ഷാജി എണ്ണശേരി ഫോട്ടോ വീഡിയോ നിർവഹിച്ചു. ജെസ്സി കോളങ്ങായിൽ പരിപാടിയുടെ എംസി ആയി എല്ലാവരുടെയും അഭിനന്ദനംനേടി.

കേരള സെന്റർ ഓഡിറ്റോറിയും വിട്ടുനൽകിയ അലക്‌സ് എസ്തപ്പാന് ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും ജിനു കെ. പോൾ നന്ദി പറഞ്ഞു. വിഭവ സമർദമായ സദ്യയോടെ  വർണാഭമായ ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.

ജോസ് കാടാപുറം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam