കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ തട്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് (23) മരിച്ചത്.
ചൊവ്വാഴ്ച ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വടകര ഇരിങ്ങലിലാണ് അപകടം നടന്നത്.
അങ്കമാലി ശ്രീശങ്കര കോളേജ് എംഎ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.
അച്ഛൻ: പി.വി സുജീഷ്. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
