കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പേർ പ്രതികളായേക്കും

OCTOBER 21, 2026, 2:30 AM

 തിരുവനന്തപുരം: കോവളം സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ  കൂടുതൽ പേർ പ്രതികളായേക്കും. സിസിടിവിയും രജിസ്റ്റർ രേഖകളും പൊലീസ് പരിശോധിച്ച് വരികയാണ്. സ്പാ ജീവനക്കാരെയും ഇടപാടുകാരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 

 അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് റിമാൻഡിലാണ്. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറാണ് അനുരൂപ്. ഡ്രീം എന്ന പേരിലുള്ള സ്പാ അനുരൂപിൻ്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. 

അനുരൂപിനെ സസ്പെൻഡ് ചെയ്തതായി തിരുവനന്തപുരം മേയർ അറിയിച്ചു. സ്പാ പീഡനത്തിൽ അറസ്റ്റിലായ നിശാന്തിനെ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് ബിനാമി ആക്കിയായിരുന്നു. മൂന്ന് മാസം മുമ്പാണ് സ്പാ തുടങ്ങിയതെന്നാണ് അനുരൂപിൻ്റെ മൊഴി.

vachakam
vachakam
vachakam

 പൂവാർ സ്വദേശിയായ നിഷാന്ത് എന്നയാളെ മുന്നിൽ നിർത്തിയാണ് ഇയാൾ ഈ സ്ഥാപനം നടത്തിയിരുന്നത്. 

 സ്പായിലെ സേവനങ്ങൾക്കായി ഇടപാടുകാർ ക്യൂ.ആർ. കോഡ് വഴി അയച്ചിരുന്ന പണം നേരിട്ട് എത്തിയിരുന്നത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് സാങ്കേതിക തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam