ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് പ്രതികൾക്ക് 60 ദിവസത്തെ പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ.
ഇവരുടെ പരോൾ അപേക്ഷകൾ ഈ വർഷം ആദ്യം തന്നെ അംഗീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നുവെന്നും ഇപ്പോൾ പുതിയ അപേക്ഷകൾ പരിഗണിച്ചാണ് നടപടിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 46നും 55നും ഇടയിൽ പ്രായമുള്ള ഇവർ വ്യക്തിപരമായ സാഹചര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പരോളിനായി അപേക്ഷ നൽകിയിരുന്നതെന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അൻസാരി, മുഹമ്മദ് അലി, മൊണപ്പ എന്ന മുഹമ്മദ് ഹസൻ, മുഹമ്മദ് അജം, നവാബ് ഖാൻ എന്നിവർക്കാണ് സർക്കാർ പരോൾ അനുവദിച്ചത്.
തടവിൽ ദീർഘകാലം കഴിഞ്ഞവർക്ക് നൽകിവരുന്ന സ്വാഭാവിക ഇളവുകളുടെ ഭാഗമാണ് ഈ പരോളെന്നും മറ്റ് പ്രതികൾക്ക് നൽകുന്നതിന് തുല്യമായ ആശ്വാസം മാത്രമാണിതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. പരോൾ അനുവദിച്ചതിൽ മുഖ്യമന്ത്രി വിജയ്ക്ക് ടിവികെ എംഎൽഎ വി.എം.എസ് മുസ്തഫ നന്ദി അറിയിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതികളായ മുഹമ്മദ് അലി മൻസൂർ, അബൂബക്കർ സിദ്ദീഖ്, സാദിഖ് അലി എന്നിവർഎന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യ വക്താവ് നാരായണൻ തിരുപ്പതി രംഗത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായ ഭീകരാക്രമണത്തിന്റെ ഗൗരവത്തെക്കാൾ വലുതല്ല വ്യക്തിപരമായ കാരണങ്ങളെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
