കണ്ണൂര്‍: കണ്ണൂരില്‍ വീണ ജോര്‍ജിന് എതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തില്‍ ഗണ്‍മാന്റെ പുതിയ മൊഴി പുറത്ത് വന്നതിന് പിന്നാലെ വീണ ജോര്‍ജിനും ഗണ്‍മാനും എതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. വീണാ ജോര്‍ജിന് എതിരെ കെഎസ്‌യു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെഎസ്‌യു നല്‍കിയ പരാതിയില്‍ വീണ ജോര്‍ജിന് എതിരെ കേസ് എടുത്തേക്കുമെന്നാണ് വിവരം. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ് എടുക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമം നടത്തുന്നത്. ഗണ്‍മാന് എതിരെ നടപടിക്കും ആഭ്യന്തര വകുപ്പില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.
ഗണ്‍മാന്‍ അഭിലാഷിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന വിവരവും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി കെഎസ്‌യു പരാതിയില്‍ ആരോപിച്ചിരുന്നു. കള്ളമൊഴി നല്‍കാന്‍ വീണ ജോര്‍ജ് ഗണ്‍മാനെ നിര്‍ബന്ധിച്ചു. വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തന്നെ കെഎസ്‌യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
