തിരുവനന്തപുരം: കരിക്കകം സ്വദേശിനിയുടെ മരണത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ചതിൽ എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചത്.
പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്.
പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭർത്താവ് മനു പറഞ്ഞു. പിന്നാലെ പനി വന്നു. എന്നാൽ ഡോക്ടർമാർ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ നോക്കാത്തതുകൊണ്ടാണ് അണുബാധ വന്നതെന്ന് ഡോക്ടർമാർ പറയുന്നു. വീട്ടിൽ വന്നതിനുശേഷം സ്റ്റിച്ച് പൊട്ടിപ്പോയിരുന്നുവെന്നും മനു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
