കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം.
കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്.
കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്. കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്.
അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ മറ്റൊരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
