മഹാനടനെ വരവേൽക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു. കിലുക്കം 25 കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി

FEBRUARY 25, 2026, 12:20 AM

ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാർത്ഥം 2026 ഏപ്രിൽ 17ന് സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ കിലുക്കം 25ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കത്തീഡ്രൽ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂർണ തോമസ് പ്രാർത്ഥനാ ഗാനം ആലപിച്ചു.

പ്രോഗ്രാം കൺവീനർ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിശദരൂപം ചടങ്ങിൽ അവതരിപ്പിച്ചു. ഹൂസ്റ്റണിലെ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

vachakam
vachakam
vachakam

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA),  ഫോമ (FOMAA), ഫൊക്കാന (FOKANA), മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH), വേൾഡ് മലയാളി കൗൺസിൽ (WMC), പെയർലാൻഡ് മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു.

കിലുക്കം 25 ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ മെഗാ സ്‌പോൺസർ ഒനീൽ കുറുപ്പ്, ഡയമണ്ട് സ്‌പോൺസർ സിബു വർഗീസ് എന്നിവർക്കു പ്രത്യേക നന്ദി സംഘാടകർ അറിയിച്ചു. വിൻസർ  എന്റർടൈൻമെന്റിന്റെ ബാനറിൽ രെഞ്ജു രാജാണ് കിലുക്കത്തിന്റെ നാഷണൽ സ്‌പോൺസർ.റവ.ഫാ. ടെജി എബ്രഹാം, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഒളിമ്പ്യൻ പത്മശ്രീ ഷൈനി വിത്സൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ,  ഡോ.രാംദാസ് കണ്ടത്ത് (പ്രസിഡന്റ് ഗുരുവായൂരപ്പൻ ക്ഷേത്രം), ജിൻസ് മാത്യു (മാഗ് സീനിയർ ഫോറം കൺവീനർ), അനിൽ ആറന്മുള (ഐപിസിഎൻഎ നാഷണൽ ജനറൽ സെക്രട്ടറി), ജീമോൻ റാന്നി (ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി), ലിഡാ തോമസ് (ആഷാ റേഡിയോ), ഷിബി റോയ് (മല്ലു കഫേ റേഡിയോ) തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

vachakam
vachakam
vachakam

മാധ്യമ പ്രവർത്തകരുടെ വലിയ നിര തന്നെ പങ്കെടുത്ത ചടങ്ങിൽ ജോർജ് തെക്കേമല(ഏഷ്യാനെറ്റ്), മോട്ടി മാത്യു (കൈരളി ടിവി), ജോർജ് പോൾ (ഫ്‌ളവേർസ് ടിവി) എന്നിവരുടെ സാന്നിധ്യം കിക്ക് ഓഫിന് മികവ് നൽകി. ഷിജോ ചാണ്ടപ്പിള്ള, റോണിസി മാലേത്ത് എന്നിവർ അവതാരകരായി മികച്ച രീതിയിൽ   പരിപാടികൾ ഏകോപിപ്പിച്ചു. സജുമോൻ ജോസഫ് ഫോട്ടോഗ്രാഫിക്ക് നേതൃത്വം നൽകി.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പങ്കെടുക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികളും പ്രവർത്തനങ്ങളുമാണ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളും കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളും കിലുക്കം ഷോയുടെ ടീമംഗങ്ങളും ചേർന്നാണ് ഷോയുടെ വൻ വിജയത്തിനായ് പ്രവർത്തിക്കുന്നത്.  ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്.

ജീമോൻ റാന്നി, അജു വാരിക്കാട് ടീം

https://us.atgtickets.com/events/kilukkam/smart-financial-centre/

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam