സുധ ബേബിയുടെ   കൊലപാതകം ആസൂത്രിതമല്ലെന്ന് പൊലീസ് 

FEBRUARY 25, 2026, 1:12 AM

വൈറ്റില:  എറണാകുളം വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കൊല്ലപ്പെടുന്നതിന് മുമ്പ് സുധ ക്രൂരമര്‍ദനം നേരിട്ടതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പരസ്പരമുള്ള വഴക്കിനിടെ പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചു. ഇടിയേറ്റ് കരിങ്കല്‍ കൂട്ടത്തിലേക്ക് വീണാണ് സുധയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റത്. യുവതി ബഹളം വച്ചതോടെ വായും മൂക്കും അമര്‍ത്തിപ്പിടിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. 

അതേസമയം സുധ ബേബിയുടെ (46)  കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ് വ്യക്തമാക്കി.  കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്. 

vachakam
vachakam
vachakam

  ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി. ഇരുവരും ഏറെ നാൾ സുഹൃത്തുക്കളായിരുന്നു. വാക്കു തർക്കത്തിനിടെ ഉണ്ടായ അടിപിടിയിൽ സുധയെ കൊന്നു ഷാജി ട്രാക്കിൽ തള്ളുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  

  ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മകൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam