മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്; ആരോഗ്യ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് കെഎസ്‌യു

FEBRUARY 25, 2026, 5:03 AM

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്നും പ്രവർത്തകരുടെ പ്രതിഷേധം ഒരിക്കലും കയ്യേറ്റമായി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററിലായിരിക്കുമ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചാനലുകളിൽ വന്ന ദൃശ്യങ്ങൾ പരിശോധിച്ചാണ് ഞാൻ സംസാരിക്കുന്നത്. പ്രതിഷേധക്കാർ അടുത്തെത്തിയപ്പോൾ തന്നെ പൊലീസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല. മന്ത്രി പൊലീസ് വലയത്തിലായിരുന്നു,” എന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

അതേസമയം, മന്ത്രിക്ക് ഗുരുതര പരിക്കാണുണ്ടായതെന്നും അനങ്ങാൻ പോലും കഴിയുന്നില്ലെന്നും കേരള നിയമസഭാ സ്പീക്കർ എൻ. എം. ഷംസീർ അറിയിച്ചു. സംഭവം നടന്നപ്പോൾ സ്പീക്കറും മന്ത്രിക്കൊപ്പം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു.

vachakam
vachakam
vachakam

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചികിത്സാപ്പിഴവുകൾ ഉൾപ്പെടെ ഉയരുന്ന പരാതികൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സംസ്ഥാനവ്യാപക സമരം നടത്തുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ഈ സംഭവം ഉണ്ടായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam