ബിജെപി സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനത്തിൽ ഡാൻസ് കളിച്ച സംഭവം: പ്രതികരിച്ച് CPIM സ്ഥാനാർത്ഥി

DECEMBER 15, 2025, 10:59 AM

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ളാദ പ്രകടനത്തില്‍ പങ്കെടുത്ത് ഡാന്‍സ് ചെയ്തത് വിവാദമായ പഞ്ചാത്തലത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. 

തന്റേത് പാര്‍ട്ടി കുടുംബമാണെന്നും ഭര്‍ത്താവ് സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അഞ്ജു പറഞ്ഞു. വ്യക്തി ബന്ധങ്ങളുടെ പേരില്‍ നൃത്തംചെയ്തത് ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ല. ചെറുപ്പം മുതല്‍ തന്നെ കമ്മ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും അതിനൊരു മാറ്റവുമില്ലെന്നും അഞ്ജു വ്യക്തമാക്കി.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ളാദ പ്രകടനത്തില്‍ പങ്കെടുത്തത് പാര്‍ട്ടി നോക്കിയല്ലെന്ന് അഞ്ജു സന്ദീപ് പറഞ്ഞു. വ്യക്തിപരമായ ബന്ധമുള്ളതുകൊണ്ടാണ് ഒപ്പം നൃത്തം ചെയ്തത്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്നും അഞ്ജു സന്ദീപ് പറഞ്ഞു.

vachakam
vachakam
vachakam

കാരാക്കുറിശ്ശി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലായിരുന്നു അഞ്ജു സന്ദീപ് പങ്കെടുത്തത്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭ 24-ാം വാര്‍ഡില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഞ്ജു പരാജയപ്പെട്ടിരുന്നു.

സ്‌നേഹ വിജയിച്ചതറിഞ്ഞ് എത്തിയ അഞ്ജു, ആഹ്ളാദ പ്രകടനത്തില്‍ പങ്കെടുത്ത് ഡാന്‍സ് ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുകയും അഞ്ജുവിനും പാര്‍ട്ടിക്കുമെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് അഞ്ജു രംഗത്തെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam