കണ്ണൂർ: കണ്ണൂർ ആറളത്ത് ഭീതി വിതയ്ക്കുന്ന കണ്ണൂർ മഖ്ന വൺ (കെ.എം-1) എന്ന മോഴയാനയെ പിടികൂടാനുള്ള 'ഓപ്പറേഷൻ മഖ്ന' ദൗത്യം വനംവകുപ്പ് ഊർജിതമാക്കി.
ആനയെ പിടികൂടാനായി ജൂലൈ അവസാനത്തോടെ ആരംഭിച്ച ദൗത്യത്തിന് ഇപ്പോഴാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിച്ചത്.
മയക്കുവെടി വെച്ച ശേഷം ആനയെ പാർപ്പിക്കാനായി വയനാട്ടിൽ പ്രത്യേകം ക്രോൾ നിർമിച്ചിട്ടുണ്ട്. ഭരത്, വിക്രം, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് ഈ ദൗത്യത്തിനായി ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ നാലുപേരുടെ ജീവനെടുത്ത വിക്രമും രണ്ടുപേരുടെ ജീവനെടുത്ത ഭരതും ഒരുകാലത്ത് വയനാടിനെ വിറപ്പിച്ച കാട്ടാനകളായിരുന്നു.
ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നിരവധി ആളുകളുടെ ജീവനെടുക്കുകയും വീടുകൾക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഈ കാട്ടാന നിലവിൽ ഉൾവനത്തിലാണ് ഉള്ളത്. വനംവകുപ്പ് ഡ്രോണുകളും റേഡിയോ കോളറും ഉപയോഗിച്ച് ആനയെ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ പദ്ധതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
