ലക്നൗ: പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കയറിയ 12 അംഗ സംഘത്തിന് ലഭിച്ചത് എട്ടിന്റെ പണി. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം. ലഗേജുകള്‍ വെക്കാനും യാത്രാമൊഴി ചൊല്ലാനുമായി ട്രെയിനിനുള്ളില്‍ കയറിയവര്‍ക്ക് പുറത്തിറങ്ങാനാവാതെ വന്നതോടെ 79 മിനിറ്റ് നീണ്ട യാത്രയ്ക്കൊപ്പം 36,000 രൂപ പിഴയും ഒടുക്കേണ്ടി വന്നു.
ഞായറാഴ്ച രാവിലെ 9.26 നാണ് വാരാണസി-ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസ് കാന്‍പൂര്‍ സ്റ്റേഷനിലെത്തിയത്. യാത്രക്കാരെ സഹായിക്കാനായി കയറിയ 12 പേരുടെയും കൈവശം യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഉണ്ടായിരുന്നില്ല. കൃത്യം നാല് മിനിറ്റിനുള്ളില്‍, അതായത് 9.30-ഓടെ ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകള്‍ അടയുകയും വണ്ടി വേഗതയെടുക്കുകയും ചെയ്തു.
വാതില്‍ തുറക്കാനാകാതെ ട്രെയിനിനുള്ളില്‍ കുടുങ്ങിയ സംഘം ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെ വിവരമറിയിച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടുത്ത സ്റ്റോപ്പിന് മുന്‍പ് ട്രെയിന്‍ നിര്‍ത്താന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിന്റെ പ്രത്യേക നിര്‍ദേശപ്രകാരം രാവിലെ 10.49-ന് ഇറ്റാവ ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരാള്‍ക്ക് 3,000 രൂപ വീതം ആകെ 36,000 രൂപയാണ് റെയില്‍വേ പിഴയായി ഈടാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
