തിരുവനന്തപുരം : കേരള ഓൺലൈൻ ലോട്ടറി എന്ന ഏജൻസിക്ക് ഫോൺപേ വഴി 1,39,319 രൂപ ഭാഗ്യക്കുറി വാങ്ങുന്നതിനായി നൽകി വീട്ടമ്മ കബളിപ്പിക്കപ്പെട്ടെന്ന പരാതി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം ലഭ്യമാക്കി കാര്യക്ഷമവും നീതിയുക്തവുമായി അന്വേഷണം പൂർത്തിയാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
സംസ്ഥാന ഭാഗ്യക്കുറി ഡയറ്റക്ടറേറ്റിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കേരളത്തിൽ പേപ്പർ ലോട്ടറി മാത്രമാണ് നിയമപരമായി വിൽപനക്ക് അനുവദിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഓൺലൈൻ, ഡിജിറ്റൽ മാധ്യമങ്ങൾ, ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ എന്നിവ വഴി ലോട്ടറി വിൽപ്പന നടത്തുന്നത് അനധികൃതവും ശിക്ഷാർഹവുമാണ്. വീട്ടമ്മ കബളിപ്പിക്കപ്പെട്ട പരാതി സൈബർ പോലീസിന് കൈമാറിയിട്ടുണ്ട്. സൈബർ പോലീസിന് ആവശ്യമായ സഹായം നൽകും.
അനധികൃത ഓൺലൈൻ ലോട്ടറി വിൽപ്പന സർക്കാരിന് വരുമാന നഷ്ടത്തിന് കാരണമാകുമെന്നും സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഭാഗ്യക്കുറി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ബാംഗ്ലൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
