കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം സമീപത്തെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
ശിശുവിന്റെ മൃതദേഹം ആദ്യം കണ്ടത് കോഴിക്കോട് കടപ്പുറത്ത് നടക്കാനിറങ്ങിയ രണ്ട് പെൺകുട്ടികളാണ്. ഒരു പാവക്കുട്ടി കിടക്കുന്നതായിട്ടാണ് അവർക്ക് ആദ്യം തോന്നിയത്.
തുടർന്ന് സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. അദ്ദേഹം വന്ന് നോക്കിയപ്പോഴാണ് നവജാതശിശുവാണെന്ന് മനസിലായത്. തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
