മലപ്പുറം: നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനമെന്ന് റിപ്പോർട്ട്. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനമേറ്റതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 2024 മെയ് 2 നായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോൺ ചാർജറിൻ്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചു എന്നാണ് പരാതി.
സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞ് മർദ്ദിക്കുമായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇയാൾ ആക്രമിച്ചു.
ശരീരത്തിലാകെ മർദ്ദനമേറ്റതിന്റെ മുറിവുകളുണ്ട്. യുവതിയെ കുനിച്ച് നിർത്തി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിനും മർദ്ദിച്ചു.
ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുടർന്ന് കേൾവി ശക്തി തകരാറിലായതായും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്