കണ്ണൂർ: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് വധശ്രമക്കേസിൽ 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ.
2007 ഡിസംബർ 15 നായിരുന്നു സിപിഎം കൗൺസിലർ പി രാജേഷിനെ ബിജെപി പ്രവർത്തകർ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.
തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
