കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ)ന് പുതിയ നേതൃത്വം; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

DECEMBER 17, 2025, 6:14 PM

നാഷ്‌വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ)ന്റെ ദൈ്വവാർഷിക സമ്മേളനം ഡിസംബർ 14ന് നാഷ്‌വിൽ എയർപോർട്ട് ഗ്ലോ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ ചേർന്ന് 2026-27  വർഷങ്ങളിൽ അസോസിയേഷന് നേതൃത്വം നൽകുന്നതിനായുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശങ്കർ മന (പ്രസിഡന്റ്), ഡോ. സുശീല സോമരാജൻ (വൈസ് പ്രസിഡന്റ്), സുജിത് പിള്ള (സെക്രട്ടറി), ഡോ. ദിപാഞ്ജലി നായർ (ജോയിന്റ് സെക്രട്ടറി), സുമ ശിവപ്രസാദ് (ട്രഷറർ), നിജിൽ ഉണ്ണിയാൻ (ജോയിന്റ് ട്രഷറർ), എന്നിവർ മറ്റു ഭരണസമിതി അംഗങ്ങളോടൊപ്പം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാൻ മുൻ പ്രസിഡന്റും ഇലക്ഷൻ കമ്മിറ്റി ചെയറുമായ തോമസ് വർഗ്ഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 


vachakam
vachakam
vachakam

കാൻ പ്രസിഡന്റ് ഷിബു പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെയുളള വിശദമായ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡോ. സുശീല സോമരാജൻ അവതരിപ്പിച്ചു. ട്രഷറർ അനന്ത ലക്ഷ്മണൻ കഴിഞ്ഞ രണ്ട് വർഷത്തേക്കുള്ള വരവ്-ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നവവത്സരാഘോഷങ്ങൾ, കേരള ഫെസ്റ്റ്, ഓണാഘോഷങ്ങൾ, മാരത്തൺ വളണ്ടിയറിംഗ്, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, കായികമത്സരങ്ങൾ, യൂത്ത് ലീഡർഷിപ്പ് ക്യാമ്പ്, കമ്മ്യൂണിറ്റി ക്രൂയിസ്, യൂത്ത് ഫോറം, വനിതാ ഫോറം പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഏതാണ്ട് അമ്പതോളം പരിപാടികൾ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിജയകരമായി സംഘടിപ്പിക്കാനും, സംഘടനയ്ക്ക് ആരോഗ്യകരമായ ഒരു നീക്കിയിരിപ്പ് നിലനിർത്താനും കഴിഞ്ഞതായി യോഗം വിലയിരുത്തി. പ്രവർത്തനറിപ്പോർട്ടും വരവ്-ചിലവ് കണക്കുകളും സമ്മേളനം ചർച്ച ചെയ്ത് ഐക്യകണ്‌ഠേന പാസാക്കി.

പുതിയ പ്രസിഡന്റ് ശങ്കർ മന അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന നയരേഖ അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഷിബു പിള്ളയേയും, 2024-25 വർഷത്തിൽ കാനിന്റെ വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്ത നൂറിലധികം വളണ്ടിയർമാരേയും ചടങ്ങിൽ അനമോദിക്കുകയും കാൻ ലോഗോ പതിപ്പിച്ച പോളോ ഷർട്ടുകൾ വിതരണം ചെയ്യുകയും ചെയ്തു. സുമ ശിവപ്രസാദിന്റെ നേതൃത്വത്തിൽ കഹൂട്ട് ഓൺലൈൻ ഗെയിം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കാൻ മുൻ പ്രസിഡന്റുമാരായ സാം ആന്റോ, ബിജു ജോസഫ്, അശോകൻ വട്ടക്കാട്ടിൽ, രാകേഷ് കൃഷ്ണൻ, കാൻ മുൻ അഡൈ്വസറി ചെയർ ബബ്ലു ചാക്കോ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ മുൻ പ്രസിഡന്റ് ആദർശ് രവീന്ദ്രൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam


മറ്റു ഭരണസമിതി അംഗങ്ങൾ: തോമസ് വർഗീസ് (അഡൈ്വസറി കമ്മിറ്റി ചെയർ), ശ്രീഷ അനീഷ് (കൾച്ചറൽ കമ്മിറ്റി ചെയർ), ആശ പത്യാരി (കൾച്ചറൽ കമ്മിറ്റി കോ-ചെയർ), സിബി രാമചന്ദ്രൻ (ഫൂഡ് കമ്മിറ്റി ചെയർ), അരുൺ പി. ആർ. (ഫൂഡ് കമ്മിറ്റി കോചെയർ), മനീഷ് രവികുമാർ (മെമ്പർഷിപ്പ് കമ്മിറ്റി ചെയർ), ജേക്കബ് ജോർജ് (സ്‌പോർട്ട്‌സ് കമ്മിറ്റി ചെയർ), അനിൽ വാരിയർ (സ്‌പോർട്ട്‌സ് കമ്മിറ്റി കോ-ചെയർ), സന്തോഷ് പി രാമചന്ദ്രൻ (ഔട്ട് റീച്ച് കമ്മിറ്റി ചെയർ), പ്രസീദ രാജു (വുമൻസ് ഫോറം ചെയർ), സാജൻ പെരുമ്പിള്ളി (യൂത്ത് ഫോറം ചെയർ), നിഷ പ്രഭാകരൻ (യൂത്ത് ഫോറം കോചെയർ), അനിൽകുമാർ ഗോപാലകൃഷ്ണൻ (കാഞ്ചനം പബ്ലിക്കേഷൻസ് എഡിറ്റർ) എന്നിവരും ചുമതലയേറ്റു. പ്രത്യേക ക്ഷണിതാക്കളായി അനിൽ പത്യാരി, ജിനു സൈമൺ ഫിലിപ്പ്, മനോജ് രാജൻ, അനീഷ് കാപ്പാടൻ, ജംഷീർ തിയുള്ളത്തിൽ എന്നിവരേയും പൊതുയോഗം നിശ്ചയിച്ചു.

വുമൻസ് ഫോറത്തിന്റെയും, യൂത്ത് ഫോറത്തിന്റേയും മറ്റു ഭാരവാഹികളെ ജനുവരി 17ന് കാനിന്റെ പുതിയ നേതൃത്വത്തിൽ നടക്കുന്ന 'ജിംഗിൾ & മിഗിൾ 2026' എന്ന പ്രഥമ പരിപാടിയിൽ വെച്ച് പ്രഖ്യാപിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam