ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്തവളത്തില്‍ വയോധികയ്ക്ക് വീല്‍ചെയർ നിഷേധിച്ച സംഭവത്തില്‍ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡു.
രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഡിജിസിഎ വയോധികയുടെ കുടുംബവുമായും വിമാനക്കമ്ബനിയുമായും സംസാരിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് നാലിനായിരുന്നു ഡല്‍ഹി വാമനത്താവളത്തില്‍ സംഭവം. ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാന (A-I2600)ത്തിലെ യാത്രക്കാരിയായിരുന്നു 82കാരി വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റിരുന്നു.
ഏറെ വൈകിയാണ് വീല്‍ചെയര്‍ എത്തിയത്. അപ്പോഴേക്കും, ചുണ്ടില്‍ നിന്ന് രക്തം വരികയും തലയിലും മൂക്കിലും മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുവെന്നും ചെറുമകള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്