പാലക്കാട് : വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. നഞ്ചമ്മയുടെ ഭർത്താവിൻ്റെ കുടുംബം വകയുള്ള നാലേക്കർ ഭൂമിയാണ് തർക്കത്തിന് ആധാരം.
എന്നാൽ പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചമ്മയുടെ പോരാട്ടം ഇനിയും നീളും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാരണത്താൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസീൽദാർ ഷാനവാസ് വിശദീകരിച്ചു.
നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു.
നഞ്ചമ്മയുടെ ഭർത്താവിൻ്റെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽനിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെ തുടർന്ന് 2003-ൽ വിൽപ്പന റദ്ദാക്കി ഭൂമി അവകാശികൾക്ക് തിരിച്ചുകൊടുത്തു.
അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ൽ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നൽകി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു. മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാൾ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാൾ ഹാജരാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്