പി.വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലി : എം.വി ഗോവിന്ദൻ

OCTOBER 1, 2024, 12:30 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.  

 മലപ്പുറം എല്ലാവരുടെയും മലപ്പുറമെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.   പി.വി അൻവർ പ്രതിപക്ഷത്തിൻറെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയാണ്.  

ശരിയായ രീതിയിൽ ആര് ആക്ഷേപമുന്നയിച്ചാലും പരിശോധിക്കും. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

അൻവറിൻറെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് എസ്‍ഡിപിഐ-ജമാഅത്തെ പ്രവർത്തകരാണ്. ചുരുങ്ങിയ ആളുകൾ മാത്രമാണ് സിപിഎം അനുഭാവികൾ.

കോഴിക്കോട്ടെ അൻവറിൻറെ ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്തത് 300ൽ താഴെ ആളുകൾ മാത്രമാണ്. ഇതിൽ പാർട്ടി അനുഭാവികൾ ആരും പങ്കെടുത്തില്ല.   പരിപാടി പൊളിഞ്ഞതോടെ രണ്ടുദിവസത്തേക്ക് ശബ്ദം സുഖമില്ല എന്ന് പറഞ്ഞ് പരിപാടി മാറ്റിവയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam