കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന് സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം. തുടർച്ചയായ ഇരുപത്തിമൂന്നാം വർഷമാണ് സമ്പൂർണ്ണ വിജയം നേടുന്നത്.
ഐറിൻ എലിസബത്ത് അജോയ് 98 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐറിൻ എലിസബത്ത് തോമസ് (ഇംഗ്ലീഷ് 99 മാർക്ക്), ചെൽസിയ മറിയം ബ്ലെസ്സൻ, ഐറിൻ എലിസബത്ത് അജോയ്, ഐറിൻ എലിസബത്ത് തോമസ്, ജെലീറ്റ ജെയിംസ്, കല്യാണി അശോക് (മലയാളം 100 മാർക്ക്), ദിയ സിറിയക് (ഹിന്ദി 91 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ഗണിതം 99 മാർക്ക്), അബിയ മറിയം വർഗീസ്, ചെൽസിയ മറിയം ബ്ലെസ്സൻ, ദിയ സിറിയക്, കല്യാണി അശോക് (സാമൂഹ്യ ശാസ്ത്രം 98 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ശാസ്ത്രം 98 മാർക്ക്), പാർത്ഥിവ് പ്രസാദ് (വിവര സാങ്കേതികവിദ്യ 96 മാർക്ക്) എന്നിവർ വിവിധ വിഷയങ്ങളിൽ സ്കൂൾ തലത്തിൽ പ്രഥമ സ്ഥാനത്തിന് അർഹരായി. വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തെയും അസാമാന്യ പ്രകടനത്തെയും സ്കൂൾ മാനേജ്മെന്റും അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.
2026 - 2027 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ്സിന്റെയും, പ്ലേ സ്കൂൾ മുതൽ ഒൻപതാം ക്ലാസ്സ് വരെയുമുള്ള അഡ്മിഷൻ ആരംഭിച്ചതായി ലിറ്റിൽ ഫ്ളവർ സ്കൂൾ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 94977 07059 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പുതിയ കരാർ ഉണ്ടാകുന്നത് വരെ ഇറാന് മേലുള്ള ഉപരോധം 'പൂർണ്ണ ശക്തിയോടെ' തുടരും;
വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് 'പൂർണ്ണമായും തുറക്കും' എന്ന് ഇറാൻ; യുഎസ് നാവിക
ആണവ തർക്കങ്ങൾക്കിടയിൽ ഇറാൻ-അമേരിക്ക ചർച്ചകൾ ഇടക്കാല കരാറിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറയുന്നതായി
ആണവ രഹസ്യങ്ങൾ അറിയാവുന്ന പത്ത് ശാസ്ത്രജ്ഞരെ കാണാതായി; എല്ലാം യാദൃശ്ചികമെന്ന് കരുതാനാവില്ലെന്ന് അമേരിക്കൻ