മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.
ഇന്നലെയായിരുന്നു സംഭവം. കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു. മലയാളിയടക്കം അഞ്ച് പേരെ കാണാതായി. ഇലക്ട്രോ-ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീരാഗ് രാധാകൃഷ്ണന്‍, ബോസന്‍ തരകേശ്വര റാവു, ഏബിള്‍ സീമാന്‍ സൈലേഷ്‌കുമാര്‍ സോളങ്കി, ഏബിള്‍ സീമാന്‍ മുബീന്‍ കോരുഹാജിഗെ അതിരിഗെ, ചീഫ് കുക്ക് നന്ദന്‍ സിംഗ് എന്നിവരെയാണ് കാണാതായത്.
ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യന്‍ നാവികരില്‍ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായാണ് പുറത്ത് വരുന്ന വിവരം.ഓയിലര്‍ അസിം മുക്കാടം, തേര്‍ഡ് ഓഫീസര്‍ ശ്രീരാഗ് തയ്യില്‍ പുറപ്പൊടി, സെക്കന്‍ഡ് ഓഫീസര്‍ അങ്കിത് കുമാര്‍, പമ്പ്മാന്‍ സുനില്‍കുമാര്‍ ടാന്‍ഡേല്‍, ഏബിള്‍ സീമാന്‍ നരേന്ദ്ര ബെഹറ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്