കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ 2 പെണ്‍കുട്ടികളിൽ ഒരാള്‍ക്ക് ദാരുണാന്ത്യം.അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികള്‍ മീനു, ശിവര്‍ണ എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്.
അടൂർ പെരിങ്ങനാട് സ്വദേശിനി മീനു ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ശിവർണ കൊല്ലത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വൈകിട്ട് 6.30 യോടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് വീണ് കിടക്കുന്ന പെൺകുട്ടികളെയാണ് കാണുന്നത്.പെൺകുട്ടികൾ ചാടിയതാണോ എന്നും സംശയമുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്