ദിസ്പൂര്‍: അസമില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്ക്. അസമിലെ കകോപത്തര്‍ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12:30 ഓടെ നടന്ന ആക്രമണം സാധരണക്കാരുടെ വീടുകള്‍ക്കും നാശനഷ്ടം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അര മണിക്കൂറോളം നീണ്ട വെടിവയ്പ്പാണ് നടന്നത്. സൈനിക ക്യാമ്പിന്റെ പരിസര പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ നടക്കുകയാണ്.
പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. അസമിലെ അതിര്‍ത്തി പ്രദേശത്ത് നിന്ന് വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ അരുണാചല്‍ പ്രദേശിലേക്ക് കടന്നുകളഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്