തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് ചെലവായത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖകൾ. അഭിമുഖത്തിന്റെ ചിത്രീകരണത്തിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 11,21,000 രൂപയാണ് ചെലവായത്. ഈ തുക സർക്കാർ ഫണ്ടിൽ നിന്നാണ് അനുവദിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അഭിമുഖത്തിനാവശ്യമായ തുക സർക്കാർ ഖജനാവിൽ നിന്നാണ് ചെലവാക്കിയതെങ്കിലും, ഇതിനായി സർക്കാർ ഔദ്യോഗിക സംവിധാനങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.
തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. വലിയ തുക ചെലവാക്കി നടത്തിയ ഈ അഭിമുഖം ഇതിനോടകം തന്നെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപും സമാനമായ രീതിയിലുള്ള അഭിമുഖങ്ങൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
