എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയിൽ; 49 ലക്ഷം രൂപ അടയ്ക്കാൻ ബാങ്ക് നോട്ടീസ്

MARCH 24, 2026, 12:20 AM

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് എം. കെ. മുനീറിന്റ വീട് ജപ്തി ഭീഷണിയിൽ. കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ 49 ലക്ഷം രൂപയുടെ ബാധ്യതയെ തുടർന്ന് നടക്കാവിലെ വീടിന് ബാങ്ക് നോട്ടീസ് നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികൾക്ക് തുടക്കമിടുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

വീടിന്റെ നവീകരണത്തിനായി ഏകദേശം 10 വർഷം മുൻപ് ബാങ്കിൽ നിന്ന് എടുത്ത വായ്പയാണ് പിന്നീട് പല തവണ പുതുക്കിയതോടെ കുടിശ്ശിക ഏകദേശം 60 ലക്ഷം രൂപയായി ഉയർന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മുനീറിന്റെ അപേക്ഷയെ തുടർന്ന് ബാങ്കും സഹകരണ വകുപ്പും ഇടപെട്ട് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി തുക 49 ലക്ഷമായി കുറച്ചിരുന്നു. എന്നാൽ ഈ തുകയും അടയ്ക്കാതെ വന്നതോടെയാണ് ഇപ്പോൾ ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam